മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിങിന് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭാ സീറ്റില്ല.മൂന്ന് സീറ്റിലും സിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാല്‍ മന്മോഹന് സിംഗിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്
രാജ്യസഭയില്‍ മന്മോഹന് സിങിന്റെ കാലാവധി ജൂണ്‍ 14 ന് അവസാനിച്ചിരുന്നു.ഇതേവരെ അസമില്‍ നിന്നാണ് മന് മോഹന്‍ സിങ് രാജ്യസഭയിലേത്തിയിരുന്നത്.
കോണ്‍ഗ്രസിന് മതിയായ അംഗബലമില്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സിഎംകെയെ ആശ്രയിച്ചത്.ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി കൂടികാഴ്ച വരെ നടത്തിയിരുന്നു.
Discussion about this post