തിരുവനന്തപുരം: പി എസ്സ് സി നിയമനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കെതിരെ ഉദ്യോഗാർത്ഥികൂട്ടായ്മയായ ക്രിയയുടെ നേതൃത്വത്തിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചും അവകാശ സംരക്ഷണ ധർണ്ണയും ഇന്ന്.
പി എസ്സ് സി നിയമനങ്ങളെ ബാധിക്കുന്ന തരത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച്കൊണ്ടും, നിലവിൽ ആശ്രിതനിയമനം നടത്തുന്ന സർക്കാർ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടും, കോടതി വിധികൾ പാലിക്കാതെ വകുപ്പുകൾക്ക് ആശ്രിതനിയമനത്തിന് നിർദേശം നൽകുകയും ചെയ്യുന്ന ഉദ്യോഗസ്ഥഭരണ പരിഷ്കാരവകുപ്പിന് എതിരെയും ആശ്രിതനിയമന അഴിമതിക്ക് കൂട്ടുനിൽക്കുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുമാണ് ഈ ധർണ്ണയെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.
Discussion about this post