കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി ബസു കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പൊളളലേറ്റ കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവർ മരിച്ചു.യാത്രക്കാരെ രക്ഷിക്കുന്നതിനിടയിലാണ് ഇയാൾക്ക് പൊളളലേറ്റത്.കഴിഞ്ഞ പതിനാലിനാണ് അപകടം നടന്നത്.
പ്രകാശ് ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് തീ പടർന്നു. ഡ്രൈവറുടെ ഇടപെടൽ കാരണം ബസിൽ നിന്ന് 35 ഓളം രക്ഷെപ്പടുത്താനും കഴിഞ്ഞിരുന്നു.ഹൈഡ്രോളിക് വാതിലുകൾ തുറക്കാൻ ശ്രമിക്കുന്നതിനിടെ ആണ് പൊളളലേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
Discussion about this post