പുരി: പുരിയിലെ ജഗന്നാഥ രഥയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തെരുവുകൾ ഭക്തസാഗരമായി. ക്ഷേത്രസമാനമായി അലങ്കരിച്ച മൂന്ന് രഥങ്ങളും ഭക്തരുടെ കരസ്പർശമേൽക്കുന്നതിനായും അനുഗ്രഹങ്ങൾ വർഷിക്കുന്നതിനായും സജ്ജമായി.
ഭക്തിഗാനങ്ങൾ ആലപിച്ചും വാദ്യഘോഷങ്ങൾ മുഴക്കിയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിന്റെ സുകൃതം നുകരുകയാണ് ഭക്തലക്ഷങ്ങൾ. പരമ്പരാഗതമായ നൃത്തനൃത്യങ്ങൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു.
വിശുദ്ധമായ ഈ ദിവസത്തിന്റെ പുണ്യം നുകരുന്നതിനായി ലോകമെമ്പാടുമുള്ള ഭക്തർ ഒഡിഷയിലെത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി കട്ടക് സെൻട്രൽ റേഞ്ച് ഐ ജി സൗമേന്ദ്ര പ്രിയദർശി അറിയിച്ചു. റെയിൽവേ- തീരദേശ സുരക്ഷയും ശക്തമാക്കിയുട്ടുണ്ട്.
ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നിന്നാണ് പ്രധാന രഥയാത്ര ആരംഭിക്കുന്നത്. രണ്ടര കിലോമീറ്റർ വരുന്ന പാതയിലൂടെ വിശ്വാസികൾ വ്രതാനുഷ്ഠാനങ്ങളോടെ രഥം വലിക്കും. ഇത് ശുഭകാരിയായും അഭീഷ്ടവരപ്രദായകമായും അനുവർത്തിച്ചു പോരുന്നു.
ഹിന്ദു കലണ്ടർ പ്രകാരം ആഷാഢ മാസത്തിലാണ് രഥയാത്ര ആഗതമായിരിക്കുന്നത്.
പുരി ജഗന്നാഥ രഥയാത്രയുടെ ഭക്തിസാന്ദ്രമായ സന്ദർഭത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് തുടങ്ങിയവർ ഭക്തർക്ക് ആശംസകൾ നേർന്നു.
എല്ലാവർക്കും സമൃദ്ധിയും സമാധാനവും സന്തോഷവും നേരുന്നതായി രാഷ്ട്രപതി അറിയിച്ചു.
रथ यात्रा के शुभ अवसर पर सभी देशवासियों को बधाई और शुभकामनाएँ। मैं कामना करता हूँ कि भगवान जगन्नाथ के आशीर्वाद से सभी के जीवन में सुख, शांति और समृद्धि आए – राष्ट्रपति कोविन्द
— President of India (@rashtrapatibhvn) July 4, 2019
ഏവർക്കും ശുഭാശംസകൾ നേരുന്നതായും എല്ലാവർക്കും ആയുരാരോഗ്യ സമ്പൽസമൃദ്ധിക്കായി ജഗന്നാഥനോട് പ്രാർത്ഥിക്കുന്നതായും നരേന്ദ്ര മോദി അറിയിച്ചു.
Best wishes to everyone on the special occasion of the Rath Yatra.
We pray to Lord Jagannath and seek his blessings for the good health, happiness and prosperity of everyone.
Jai Jagannath. pic.twitter.com/l9v36YlUQ5
— Narendra Modi (@narendramodi) July 4, 2019
അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാൽ ഷായും പ്രത്യേക പൂജകൾ നടത്തി. മഹാപ്രഭു ജഗന്നാഥൻ എല്ലാവർക്കും സന്തോഷവും സമ്പത്തും സൗഭാഗ്യങ്ങളും നൽകട്ടെയെന്നും അമിത് ഷാ ആശംസിച്ചു.
श्री जगन्नाथ रथयात्रा के पवित्र अवसर पर समस्त देशवासियों को हार्दिक शुभकामनाएँ।
महाप्रभु जगन्नाथ सभी के जीवन में सुख, समृद्धि और सौभाग्य लाये।ପବିତ୍ର ରଥଯାତ୍ରା ଅବସରରେ ସମସ୍ତଙ୍କୁ ହାର୍ଦ୍ଦିକ ଶୁଭକାମନା l ମହାପ୍ରଭୁ ଶ୍ରୀଜଗନ୍ନାଥଙ୍କର ଆଶୀର୍ବାଦ ଆମ୍ଭ ସମସ୍ତଙ୍କ ଉପରେ ସଦାସର୍ବଦା ରହିଥାଉ
ଜୟ ଜଗନ୍ନାଥ pic.twitter.com/2iXx4DIXoQ— Amit Shah (Modi Ka Parivar) (@AmitShah) July 4, 2019
ଜଗତର ନାଥ ପ୍ରଭୁ ଶ୍ରୀ ଜଗନ୍ନାଥଙ୍କ ବିଶ୍ଵ ପ୍ରସିଦ୍ଧ ଘୋଷଯାତ୍ରା ଅବସରରେ ସାରା ବିଶ୍ଵର ସମସ୍ତ ଜଗନ୍ନାଥ ଭକ୍ତ ଓ ଶ୍ରଦ୍ଧାଳୁଙ୍କୁ ହାର୍ଦ୍ଦିକ ଅଭିନନ୍ଦନ। ଚତୁର୍ଦ୍ଧାମୂର୍ତ୍ତିଙ୍କ ଅପାର କୃପାରୁ ସମସ୍ତଙ୍କ ଜୀବନରେ ସୁଖ ଓ ସମୃଦ୍ଧି ଭରିଯାଉ।#ରଥଯାତ୍ରା #RathaJatra pic.twitter.com/dPSbDKBk5z
— Naveen Patnaik (@Naveen_Odisha) July 4, 2019
Discussion about this post