മുംബൈ അന്താരാഷ്ട്ര വിമാനതാവളത്തിലെ റൺവെയുടെ പ്രതലത്തിൽ സ്പൈസ് ജെറ്റ് വിമാനം കുടുങ്ങി. വ്യാഴാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം. റൺവെ 27 ആർ.ഇ.എസ്.എയിൽ വിമാനം ഉടക്കി നിൽക്കുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിലെ സാങ്കേതിക
വിദഗ്ദർ വിമാനം റൺവേയിൽ നിന്നും എടുത്തു മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ചത്രപതി ശിവാജി അന്താരാഷ്ട്ര വിഎയർപോർട്ടിൽ സ്പൈസ് ജെറ്റ് എസ്.ജി 6237 വിമാനം പ്രധാന റൺവെയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് അടച്ചിട്ടിരുന്നു.
ജയ്പൂരിൽ നിന്നും മുബൈയിലേക്കുളള യാത്രക്കാരെല്ലാം സുരക്ഷിതമായി ഇറക്കി. മുംബൈയിലെ പ്രധാന റൺവെ അടച്ചിട്ടിരിക്കുകയാണ്. മുംബൈയിൽ നിന്നുളള വിമാന സർവീസ് നിർത്തുകയും വഴിതിരിച്ചു വിടുകയും ചെയ്തു. സമാന്തര റൺവേ പ്രവർത്തിപ്പിക്കും.
Discussion about this post