മരടിലെ വിവാദ ഫ്ലാറ്റുകൾ പൊളിച്ച് നീക്കണം എന്ന ഉത്തരവിന് എതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.ഫ്ലാറ്റ് ഉടമകള്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്.ഹര്‍ജിക്കാര്‍ കോടതിയെ കളിപ്പിക്കാൻ ശ്രമിച്ചതിന് എതിരെ ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷമായി വിമർശിച്ചു. ഫ്ലാറ്റ് ഉടമകൾ തന്റെ ഉത്തരവ് മറികടക്കാൻ മറ്റൊരു ബെഞ്ചിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചുവെന്നും ഇനി ഇത് ആവർത്തിച്ചാൽ അഭിഭാഷകർക്ക് എതിരെ നടപടി എടുക്കുമെന്നും അരുണ്‍മിശ്ര മുന്നറിയിപ്പ് നലകി. തന്നെ സ്വാധീനിക്കാൻ ആണ് ബംഗാളിൽ നിന്നുള്ള കല്യാൺ ബാനർജിയേ ഹാജർ ആക്കിയത് എന്ന് ജസ്റ്റിസ് അരുൺ മിശ്ര വിമര്‍ശിച്ചു.
മരട് നഗരസഭയിലെ അഞ്ച് അപ്പാര്‍ട്ട്മെന്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രിംകോടതി ഉത്തരവ്. ഒരുമാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ അവധിക്കാല ബെഞ്ച് സ്റ്റേ അനുവദിക്കുകയായിരുന്നു.
ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്മെന്റ്, കായലോരം, ജെയ്ന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ചേഴ്സ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്ലാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്. അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി തീരദേശ പരിപാലന അതോറിട്ടിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
Discussion about this post