പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി അംഗത്വ വിതരണ ഡ്രൈവിന് തുടക്കം കുറിക്കാൻ വാരണാസി പാർലമെന്റ് മണ്ഡലത്തിൽ ശനിയാഴ്ച എത്തും. ബി.ജെ.പി വർക്കിങ്ങ് പ്രസിഡന്റ് ജെ.പി.നദ്ദ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിക്കും.
രാവിലെ 10.30 ന് മുൻപ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. 10.55 ന് മരം നടീൽ യജ്ഞം ഉദ്ഘാടനം ചെയ്യും. 11.30 ന് ബി.ജെ.പി അംഗത്വ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 ന് മാൻ മഹൽ മ്യൂസിയം സന്ദർശിക്കും.
Discussion about this post