തനത് ജനവിഭാഗത്തിന്റെ ആചാരങ്ങളോടും വിശേഷദിവസങ്ങളോടുമുള്ള കമ്യൂണിസ്റ്റ് ഭരണകൂടഭീകരത നേപ്പാളില്‍ തുടര്‍ക്കഥയാവുന്നു. ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ കൈക്കലാക്കാനുള്ള നിയമം ജനങ്ങളുടെ അതിശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഈയിടെ പിന്‍വലിച്ചെങ്കിലും ബുദ്ധമതക്കാരുടെ ആത്മീയാചാര്യനായ ദലായ് ലാമയുടെ ജന്മദിനാഘോഷങ്ങള് നേപ്പോള്‍ സര്‍ക്കാര്‍ തടഞ്ഞതാണ് ഇപ്പോഴത്തെ വിവാദം.
ദലായ് ലാമയുടെ ജന്മദിനാഘോഷങ്ങള് നടക്കുന്ന വേദികളിലേക്ക് പോലീസിനെ അയച്ച് ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുകയാണ് നേപ്പാള്‍ സര്‍ക്കാര്‍ ചെയ്തതെന്ന് കാഠ്മഡുവില് നിന്നുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലേയും ജര്‍മ്മനിയിലേയും പ്രധാനപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പെടെ പങ്കെടുക്കുന്ന പരിപാടിയാണ് നേപ്പോള്‍ ഗവണ്മെന്റ് നിരോധിച്ചിരിയ്ക്കുന്നത്. ആ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ ചൈനയ്ക്കെതിരേ എന്തെങ്കിലും പറയുമെന്ന് കരുതിയാണ് നേപ്പാള്‍ സര്‍ക്കാര്‍ പരിപാടി തടഞ്ഞതെന്ന് അധികൃതര്‍ പത്രങ്ങളെ അറിയിച്ചു.
ദലായ് ലാമയുടെ അനുയായികള്‍ക്ക് വേണമെങ്കില്‍ അവരവരുടെ വീടുകളില്‍ ജന്മദിനമാഘോഷിച്ചാല് മതിയെന്നും ഹോട്ടലുകളിലോ ഹാളുകളിലോ വച്ച് പരിപാടി നടത്താന്‍ നേപ്പാള്‍ സര്‍ക്കാര്‍ സമ്മതിയ്ക്കില്ലെന്നുമാണ് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയം.
ടിബറ്റില്‍ നിന്ന് കുടിയിറക്കപ്പെട്ട് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായിക്കഴിയുന്ന ദലായ് ലാമ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിനു ടിബറ്റന്‍ അഭയാര്‍ത്ഥികളുടെ മനുഷ്യാവകാശങ്ങള്‍ ചൈനയ്ക്ക് വേദനിയ്ക്കുമെന്ന് കരുതി നിരോധിച്ചിരിയ്ക്കുകയാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്നും തികഞ്ഞ മനുഷ്യാവകാശലംഘനമായ ഇതിനെ അംഗീകരിയ്ക്കാനാവില്ലെന്നും യൂറോപ്യന്‍ അമേരിക്കന്‍ നയതന്ത്രവൃത്തങ്ങള്‍ മാദ്ധ്യമങ്ങളെ അറിയിച്ചു.
Discussion about this post