തെലങ്കാനയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കര്ക്കന നിര്‍ദേശം നല്കി അമിത് ഷാ. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിനുള്ള മിഷന് 2023 പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കലിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. ഹൈദരാബാദില്‍ ബി.ജെ.പി. അംഗത്വവിതരണ പ്രചാരണത്തിനു തുടക്കംകുറിച്ചു സംസാരിക്കുകയായിരുന്നു ഷാ.
തെലങ്കാനയില്‍ മൊത്തത്തില്‍ വോട്ട് ശതമാനം 7.5 ല്‍ നിന്ന് 22 ആയി. ഈ നേട്ടം കാണാതിരിക്കാനാവില്ല. അതു കൊണ്ടാണ് ബി.ജെ.പി. അംഗത്വവിതരണ പ്രചാരണത്തിനു താന്‍ ഇവിടെ നിന്ന് തുടക്കംകുറിക്കുന്നതെന്നും ഷാ വ്യക്തമാക്കി. ഓരോ ബൂത്തിലും 50 ശതമാനം വോട്ടുവിഹിതം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു
“കര്‍ണാടകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ബി.ജെ.പി.യാണ്. ഇന്നല്ലെങ്കില്‍ നാളെ നമ്മളവിടെ സര്‍ക്കാരുണ്ടാക്കും. വരുംവര്‍ഷങ്ങളില്‍ തെലങ്കാനയിലും ആന്ധ്രയിലും കേരളത്തിലും നമ്മള് അധികാരത്തിലെത്തും”, പ്രസംഗത്തിനിടെ ഷാ പറഞ്ഞു.
ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റാന്‍ പ്രയത്നിക്കുന്ന രാജ്യത്തെ ഏക രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണ് നടക്കുന്നത്. കൂടാതെ വ്യക്തികള്‍, സമുദായ, ജാതി സമവാക്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 2022ല്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യ ലോകത്തെ വലിയ മൂന്നാമത്തെ രാജ്യമായി മാറുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post