ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനിടെ യുവാവിന്റെ ദേഹത്ത് പാചകക്കാരന് തിളച്ച എണ്ണ ഒഴിച്ചു. ഹൈദരാബാദിലെ ഒരു ഹോട്ടലിലാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യവസായിയായ യുവാവ് പ്രഭാത ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ എത്തിയതീയിരുന്നു. പൂരി തയ്യാറാവാന്‍ 15 മിനിട്ട് സമയമെടുക്കുമെന്ന് പാചകക്കാരന് അറിയിച്ചതിനെ തുടര്‍ന്ന് യുവാവ് ഹോട്ടലില്‍ കാത്തിരുന്നു. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം ലഭിച്ചില്ല. തുടര്‍ന്ന് യുവാവും പാചകക്കാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇതിനിടെ അടുക്കളയിലേക്ക് പോയ പാചകക്കാരന് തിളച്ച എണ്ണ കൊണ്ടുവന്ന് യുവാവിന്റെ ദേഹത്തൊഴിച്ചു. യുവാവിന്റെ മുഖത്തും കഴുത്തിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തില്‍ പാചകക്കാരനെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
Discussion about this post