പശ്ചിമബംഗാളില്‍ രാജീ ഭീഷണിയുമായി തൃണമൂല്‍ നഗരസഭാ കൗണ്‍സിലേര്‍സ് രംഗത്ത് . ബിധാനഗര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് മേയറായി സബ്യസാചി ദത്ത തുടരുന്നതിനാണ് അംഗങ്ങള്‍ ഭീഷണിയുമായി രംഗത്തെത്തിയത്.31 അംഗങ്ങളാണ് രാജിക്കൊരുങ്ങുന്നത്.
ബിധാനഗര്‍ കോര്‍പ്പറേഷനിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പാര്‍ട്ടി ആസ്ഥാനത്ത് യോഗം വിളിച്ചു ചേര്‍ത്തെങ്കിലും അംഗങ്ങള്‍ അനുനയത്തിന് തയ്യാറായിട്ടില്ല. കല്‍ക്കട്ട ഫിര്‍ഹാദ് ഹക്കിം ആണ് യോഗം വിളിച്ചു ചേര്‍ത്തത്. കൗണ്‍സിലേര്‍സ് അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു നേതൃത്വത്തിന് കത്ത് നല്‍കുകയായിരുന്നു. സബ്യസാചി ദത്ത പാര്‍ട്ടിക്കെതിരായി ആരോപണങ്ങള്‍ ഉയര്‍ത്തി എന്നാണ് അംഗങ്ങള്‍ വ്യക്തമാക്കുന്നത്. ഇതേ തുടര്‍ന്ന് മേയറുടെ രാജിക്കായി തീരുമാനമെടുത്തതെന്നും മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കുന്നത്.
Discussion about this post