ജമ്മു കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഇഖ്ബാല്‍ മാലിക് രാജിവെച്ചു. രാജ്യത്തെ കോണ്‍ഗ്രസ് നേതൃത്വം കോമയിലാണെന്ന് തന്റെ രാജിക്കത്തിൽ അദ്ദേഹം ആരോപിച്ചു .
പാർട്ടി നേതൃത്വം കോമയിലാണ് . തങ്ങളുടെ പരാതി കേൾക്കാൻ പോലും ഇവിടെ ആരുമില്ല . ജമ്മു കശ്മീര്‍ പിസിസി പ്രസിഡന്റ് ഗുലാം അഹ്മദ് മിര്ന് സമര്‍പ്പിച്ച രാജി കത്തില്‍ ഇഖ്ബാല്‍ ആരോപിച്ചു.
ഒരു പതിറ്റാണ്ട് മുമ്പ് താന്‍ പാര്‍ട്ടി അംഗത്വമെടുക്കുമ്പോള്‍ ഉണ്ടായിരുന്ന പാര്‍ട്ടിയല്ല ഇപ്പോഴത്തേത്. പ്രതികൂലമായ ചില സാഹചര്യങ്ങളെ തുടര്‍ന്നാണ് താന്‍ പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജി വെക്കുന്നത്. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ ലോബിയാണ് അതില്‍ പ്രധാനമെന്നും ഇഖ്ബാല്‍ മാലിക് ചൂണ്ടിക്കാട്ടി.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജ്യോതിരാദിത്യ സിന്ധ്യയും മുംബൈ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മിലിന്ദ് ദിയോറയും ഇന്നലെ രാജി സമര്‍പ്പിച്ചിരുന്നു . അതിനു പിന്നാലെയാണ് മാലികും രാജി വച്ചത് .
Discussion about this post