ഡൽഹി: ബജറ്റ് അവതരണത്തിന് ശേഷമുള്ള റിസർവ്വ് ബാങ്കിന്റെ സെൻട്രൽ ബോർഡ് യോഗത്തെ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അഭിസംബോധന ചെയ്യും. ബജറ്റിലെ പ്രധാന തീരുമാനങ്ങൾ വിലയിരുത്തന്നിതിനോടൊപ്പം ധനവിനിയോഗ നയങ്ങളും വിശകലനം ചെയ്യും.
ബജറ്റ് പ്രഖ്യാപനമനുസരിച്ച് 2024-25ഓട് കൂടി സമ്പദ് വ്യവസ്ഥയെ 5 ട്രില്ല്യൺ യു എസ് ഡോളറിലെത്തിക്കാനുള്ള നടപടികളും മന്ത്രി ബോർഡുമായി ചർച്ച ചെയ്യും. സമ്പദ്ഘടനയുടെ സമസ്ത മേഖലകളെയും പരിപോഷിപ്പിക്കാൻ ബജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങളുടെ രൂപരേഖ തയ്യാറാക്കാനുള്ള സാദ്ധ്യതകളും യോഗത്തിൽ ആരായും.
വ്യോമയാനം, ഇൻഷുറൻസ്, മാദ്ധ്യമം തുടങ്ങിയ മേഖലകളിൽ വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതകളും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നിക്ഷേപം വർദ്ധിപ്പിച്ച് വളർച്ച നേടാൻ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും അവസരം നൽകുന്ന പ്രഖ്യാപനമടക്കം ഇന്ന് വിലയിരുത്തപ്പെടും.
Discussion about this post