ഗുജറാത്തില്‍ മകളുടെ വിവാഹ സത്കാരത്തിന് വേണ്ടി പശുക്കിടാവിനെ കശാപ്പ് ചെയ്ത പിതാവിനെ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു.10 വര്‍ഷം തടവ് കൂടാതെ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിച്ചുണ്ട്.രാജ് കോട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.
സലിം മക്രാനി എന്നയാള്‍ തന്റെ പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്യുകയും മകളുടെ വിവാഹസല്ക്കാരച്ചടങ്ങിന് ഉപയോഗിച്ചെന്നും കാട്ടി സത്താര്‍ കോലിയ എന്നയാള്‍ പരാതി നല്‍കിയിരുന്നു.സാക്ഷിമൊഴികളും ഫൊറന്‍സിക് റിപ്പോര്‍ട്ടും പരിഗണിച്ചാണ് അഡീഷനല്‍ ജില്ലാ ജഡ്ജി എച്ച്.കെ.ഡാവെയുടെ വിധി.
കാലി കടത്തല്‍, വില്പന, ബീഫ് ശേഖരിച്ചു വയ്ക്കല്‍ എന്നിവയ്ക്ക് നേരത്തേയുണ്ടായിരുന്നത് മൂന്ന് വര്‍ഷത്തെ തടവു ശിക്ഷയായിരുന്നു. ഭേദഗതിയോടെ ഇത് ഏഴ് മുതല്‍ 10 വര്‍ഷം വരെയായി.കഴിഞ്ഞ ദിവസം പശുക്കളെ കടത്തിയെന്നാരോപിച്ച് 25 പേരെ മര്‍ദ്ദിച്ച ശേഷം ഒരു കയറില്‍ കെട്ടി ആള്‍ക്കൂട്ടം രണ്ട് കിലോ മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിച്ചിരുന്നു. മദ്ധ്യപ്രദേശിലെ ഖന്‍ഡ്വ ജില്ലയിലാണ് സംഭവം.
Discussion about this post