ബംഗളൂരു: കര്‍ണാടകയില്‍ വിശാലസഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. രാജിവെച്ച മന്ത്രി എച്ച് നാഗേഷ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇത്. നേഗാഷ് പിന്തുണ നല്‍കുന്നതോടെ ബി.ജെ.പി പക്ഷത്തെ എം.എല്‍.എ മാരുടെ എണ്ണം 106 ആയി. 106 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സ്വതന്ത്ര എം.എല്‍.എയാണ് നാഗേഷ്. ഒരു മാസം മുമ്പാണ് നാഗേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.നേരത്തെ നാഗേഷിനെ ഒപ്പം നിര്‍ത്താന്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കിക്കൊണ്ട് ജെ.ഡി.എസ്കോണ്‍ഗ്രസ് സര്‍ക്കാര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ മന്ത്രിസ്ഥാനം രാജിവെച്ചാണ് അദ്ദേഹം പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. പിന്തുണ നഷ്ടപ്പെട്ടതിനാല്‍ കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഗവര്‍ണറെ കണ്ടാണ് നാഗേഷ് രാജി സമര്‍പ്പിച്ചത്. നാഗേഷ് ഇപ്പോള്‍ രാജ്ഭവനില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 14 എം.എല്‍.എമാരുടെ പിന്തുണയാണ് ജെ.ഡി.എസ്കോണ്‍ഗ്രസ് സര്‍ക്കാറിന് നഷ്ടമായിരിക്കുന്നത്. സര്‍ക്കാര്‍ നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചക്കും കോണ്‍ഗ്രസ് തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാ നീക്കവും പാളുകയാണെന്നാണ് സൂചന. രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും രാജിവെച്ചതായാണ് സൂചന. വിമത എം.എല്‍.എമാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനാണ് രാജിയെന്നാണ് സൂചന.
കര്‍ണാടകയില്‍ സര്‍ക്കാറിനെ വീഴ്ത്താന്‍ ബി.ജെ.പി ഗവര്‍ണറെ ഉപയോഗിക്കുന്നെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ക്കൊപ്പമാണ് വിമത എം.എല്‍.എമാര്‍ ഗവര്‍ണറെ കാണാനെത്തിയത്. രണ്ടുമണിക്കൂറിലേറെ രാജ്ഭവനില്‍ ഇവര്‍ ചിലവഴിച്ചത് ദുരൂഹമാണെന്നാണ് ജി. പരമേശ്വരയുടെ ആരോപണം. എം.എല്‍.എമാര്‍ രാജിവെച്ചതിനു പിന്നില്‍ ബി.ജെ.പി തന്നെയാണെന്നതിന് ഇതുതന്നെയാണ് തെളിവെന്നും പരമേശ്വര ആരോപിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ക്ക് അവരാണ് ഉത്തരവാദികളെന്ന് ബിജെപി മറുപടി നല്കുന്നു. ഭൂരിപക്ഷം ബിജെപിയ്ക്ക് ലഭിച്ചാല്‍ മന്ത്രിസഭ രൂപീകരിക്കാതിരിക്കണമെന്ന് ആരും പറയില്ലല്ലോ എന്നും ബിജെപി ചോദിക്കുന്നു.
Discussion about this post