ഏതന്‍സ്: ഗ്രീക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടിയായ സിരിസയ്ക്ക് ദയനീയ പരാജയം. ന്യൂ ഡമോക്രസി പാര്‍ട്ടി 39.8 ശതമാനം വോട്ട് നേടി ഭരണം പിടിച്ചു. ഭരണകക്ഷിയായ സിരിസയ്ക്കു ലഭിച്ചത് 31.53 ശതമാനം വോട്ടാണ്. ഇതോടെ അലക്സി സിപ്രസിന് പ്രധാനമന്ത്രിപദം നഷ്ടമായി. കിരിയാക്കോസ് മിസ്തോകാക്കിസ് ആണ് പുതിയ പ്രധാനമന്ത്രി.
സാമ്പത്തിക പരിഷ്കരണത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാതെ പോയതും തൊഴിലില്ലായ്മ രൂക്ഷമായതും സിരിസയ്ക്ക് തിരിച്ചടിയായി. പാര്‍ട്ടിയിലെ ആഭ്യന്തര കലാപങ്ങളും സിപ്രസിന് തലവേദനയായിരുന്നു. ഗ്രീക്കിനെ വര്‍ഷങ്ങളായി ബാധിച്ചിരുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്കെതിരെ ക്യാംപെയിന് നടത്തിയാണ് സിപ്രെസി 2015 ല്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍, ഗ്രീസിന്റെ മൂന്നാമത്തെ അന്താരാഷ്ട്ര ജാമ്യത്തിന് പകരമായി കടുത്ത വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു.
Discussion about this post