മാരക്കാന: കോപ്പ അമേരിക്ക ഫുട്ബോളിൽ ബ്രസീൽ ജേതാക്കൾ. പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. ഇത് ബ്രസീലിന്റെ ഒൻപതാം കിരീട നേട്ടമാണ്.
15ആം മിനിട്ടിൽ എവർട്ടനായിരുന്നു ബ്രസീലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. ഗബ്രിയേൽ ജീസസിന്റെ മനോഹരമായ ക്രോസ് എവർട്ടൺ ഗോളാക്കി മാറ്റുകയായിരുന്നു. എന്നാൽ 44ആം മിനിട്ടിൽ പെറു സമനില നേടി. മികച്ച ഫോമിൽ കളിച്ച ഗബ്രിയേൽ ജീസസ് തൊട്ടടുത്ത നിമിഷം ബ്രസീലിനെ വീണ്ടും മുന്നിലെത്തിച്ചു.
69ആം മിനിട്ടിൽ ഗബ്രിയേൽ ജീസസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. തുടർന്ന് ബ്രസീൽ പത്ത് പേരായി ചുരുങ്ങി. എന്നാൽ അതിന്റെ ക്ഷീണമൊന്നും ബ്രസീലിന്റെ കളിയെ ബാധിച്ചില്ല. തൊണ്ണൂറാം മിനിട്ടിൽ എവർട്ടണെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി പകരക്കാരനായ റിച്ചാർഡ്ലിസൺ കൃത്യമായി വലയിലെത്തിച്ചതോടെ ബ്രസീൽ ഒൻപതാം കിരീടം ഉറപ്പിച്ചു.
Discussion about this post