തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി ദുർബലമാകാൻ കാരണം എൽനിനോ പ്രതിഭാസം. ഏപ്രിലിന് ശേഷം എൽനിനോ ശക്തിപ്പെട്ടതാണ് ജൂണിൽ മഴയുടെ അളവിൽ കുറവുണ്ടാകാൻ കാരണം.
ജൂലൈ മാസത്തിലും മഴക്കുറവിനുള്ള സാഹചര്യമാണ് കാണുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ എൽനിനോ ദുർബലപ്പെടുന്നതോടെ കാലവർഷം ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.
ഭൂമദ്ധ്യരേഖയുടെ താഴെയുള്ള മേഖലയിൽ വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മൺസൂൺ മേഘങ്ങളെ കേരളത്തിലും തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും എത്തിക്കുന്നത്. എൽനിനോ കാരണം ഈ കാറ്റിന്റെ ശക്തി കുറഞ്ഞതാണ് കാലവർഷം ദുർബലപ്പെടാൻ കാരണം.
Discussion about this post