ഡൽഹി: 2008ലെ ഓപ്പറേഷൻ ബട്ല ഹൗസിന്റെ കഥ പറയുന്ന ബട്ല ഹൗസ് എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സഞ്ജീവ് കുമാറിന്റെ വേഷം ചെയ്യുന്ന ജോൺ എബ്രഹാമാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.
‘നിങ്ങൾ സേവിക്കുന്ന രാഷ്ട്രം നിങ്ങളുടെ തീരുമാനത്തെ സംശയിക്കുമ്പോൾ നിങ്ങൾ നിങ്ങളെ സ്വയം ചോദ്യം ചെയ്ത് തുടങ്ങും.’ ‘‘Watch the truth of #BatlaHouse reveal soon. #BatlaHouseTrailerOn10thJuly.” ഈ വാചകങ്ങളോടെയാണ് ജോൺ ട്വിറ്ററിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്.
ചിത്രത്തിൽ പൊലീസ് വേഷത്തിൽ എത്തുന്ന ജോൺ എബ്രഹാമിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബട്ല ഹൗസിന്റെ ആദ്യ ഒഫിഷ്യൽ ട്രെയിലർ ജൂലൈ പത്തിന് പുറത്തിറങ്ങും.
ഒരു ദശാബ്ദം മുൻപ് 2008 സെപ്റ്റംബർ മാസം പത്തൊൻപതാം തീയതി നടന്ന ബട്ല ഹൗസ് ഏറ്റുമുട്ടലിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡൽഹിയിലെ ജാമിയ നഗർ മേഖലയിലെ ബട്ല ഹൗസിൽ ഇന്ത്യൻ മുജഹിദ്ദീൻ ഭീകരർക്കെതിരെ നടന്ന ഏറ്റുമുട്ടലിന്റെ യഥാർത്ഥ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ ടാഗ്ലൈൻ പറയുന്നത് പോലെ ഇന്ത്യയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട, അഥവാ ഏറ്റവും വിവാദമായ ഒരു ഉദ്യോഗസ്ഥന്റെ ജീവിത കഥയാണ് ചിത്രം. 70 ഏറ്റുമുട്ടലുകളും 30 കേസുകളിൽ നിന്ന് 22 കീഴടക്കലുകളും 9 ധീരതാ പുരസ്കാരങ്ങളും നേടിയ ഉദ്യോഗസ്ഥന്റെ ജീവിത കഥ.
‘സലാം ഇ ഇഷ്ക്’, ‘സത്യമേവ ജയതേ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിഖിൽ അദ്വാനി- ജോൺ എബ്രഹാം കൂട്ടുകെട്ടിൽ പിറക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബട്ല ഹൗസ്. പ്രഭാസ് നായകനാകുന്ന ‘സാഹോ’, അക്ഷയ് കുമാറിന്റെ ‘മിഷൻ മംഗൽ’ എന്നീ ചിത്രങ്ങളോടൊപ്പം ഓഗസ്റ്റ് പതിനഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. മൃണാൾ താക്കൂർ, രവി കിഷൻ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മൊറോക്കൻ സുന്ദരി നോറ ഫതേഹിയുടെ ഒരു ഐറ്റം സോംഗും ചിത്രത്തിലുണ്ട്.
ജോണിന്റെ സമീപകാല ചിത്രങ്ങളായ ‘പരമാണു’, ‘സത്യമേവ ജയതേ’, ‘റോമിയോ അക്ബർ വാൾട്ടർ’ തുടങ്ങിയവയും ദേശീയത പ്രമേയമാക്കിയ ചിത്രങ്ങളായിരുന്നു.
When the nation you serve doubts your decision, you start questioning yourself. Watch the truth of #BatlaHouse reveal soon. #BatlaHouseTrailerOn10thJuly@mrunal0801 @ravikishann @nikkhiladvani @writish @TSeries @EmmayEntertain @johnabrahament @bakemycakefilms pic.twitter.com/YRZMXVICI4
— John Abraham (@TheJohnAbraham) July 9, 2019
Discussion about this post