ഇന്ത്യയും വിയറ്റ്നാമും പോലെയുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വം ഏറ്റെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണനയിലുള്ള ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡല്‍ അഭിപ്രായപ്പെട്ടു. ഇതിനു കാരണമാകുന്നത് നിലവിലെ പ്രസിഡണ്ട് ബരാക് ഒബാമയുടെ വിദേശ നയങ്ങളാണ് എന്നാണ് ജിന്‍ഡലിന്റെ വിമര്‍ശനം. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നുമുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ നയങ്ങളുടെ പരാജയമാണ്. അതിനാല്‍ ആഗോള നേതൃത്വം ഏറ്റെടുക്കാനുള്ള നടപടികള്‍ അമേരിക്ക കൈക്കൊള്ളണമെന്നും ജിന്‍ഡല്‍ ആവശ്യപ്പെട്ടു.
ശത്രുക്കളെ പേരെടുത്ത് പറയുകപോലും ചെയ്യാതെ അമേരിക്കയെ വിമര്‍ശിക്കുന്ന ഒരു പ്രസിഡണ്ടാണ് നിലവിലുള്ളത്. മറ്റു മതങ്ങളില്‍പ്പെട്ടവരുടെ വിശ്വാസങ്ങള്‍ മുഖവിലയ്ക്കെടുക്കണമെന്ന് മുസ്ലീം നേതാക്കളോട് ഒബാമ ആവശ്യപ്പെടേണ്ടതാണ് എന്നും ഇസ്ലാമിക് സ്റ്റേറ്റ് ഉയര്‍ത്തുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ജിന്‍ഡല്‍ പറഞ്ഞു. അമേരിക്ക മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാണെന്നും അമൂല്ല്യമാണെന്നും പറയുന്നതും രാജ്യത്തിന്റേയും അതിന്റെ സഖ്യ കക്ഷികളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതും ധാര്‍ഷ്ട്യമായി കണക്കാക്കേണ്ടതില്ല എന്നുമാണ് ജിന്‍ഡലിന്റെ വാദം.
ഒബാമ അമേരിക്കയെ പിന്നില്‍ നിന്നാണ് നയിക്കുന്നത്. അമേരിക്കന്‍ പൗരത്യമുള്ളവരെ ഇന്ത്യന്‍ അമേരിക്കന്‍, ഐറിഷ് അമേരിക്കന്‍, ആഫ്രിക്കന്‍ എന്നിങ്ങനെ വേര്‍തിരിച്ചു കാണിന്നതിലുള്ള എതിര്‍പ്പും ജിന്‍ഡല്‍ പങ്കുവച്ചു. താന്‍ അമേരിക്കന്‍ എന്നു മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post