കര്‍ണ്ണാടകയില്‍ രണ്ടു എംഎല്‍എമാര്‍ കൂടി രാജിവെച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകറും എം ടി ബി നാഗരാജുവുമാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ഇരുവരും കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.ഇതോടെ രാജിവെച്ചവരുടെ എണ്ണം 16 ആയി.
വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം നല്കി തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ്, രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചത്. ഇത് സഖ്യസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. കഴിഞ്ഞ ദിവസം രാജിക്കത്ത് നല്കിയ പതിമൂന്നുപേരില്‍ എട്ടുപേരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍ നിലപാട് എടുത്തിരുന്നു.
അതിനിടെ, രാജി നിരാകരിച്ച സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. കോടതിയുടെ അടിയന്തരപരിഗണന ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹത്ഗിയാണ് ഹാജരായത്.
Discussion about this post