കോൺഗ്രസ് പാർട്ടിയിൽ നടമാടുന്നു അരാജകത്വത്തിൽ നിന്നുമാണ് കർണ്ണാടക ഗോവ സംഭവങ്ങൾ ഉണ്ടായതെന്ന് പാർട്ടി ദേശീയ മീഡിയ കോർഡിനേറ്റർ ആയിരുന്ന രചിത് നാഥ്. കോൺഗ്രസിനകത്തെ പ്രശ്നങ്ങൾക്ക് ബി.ജെ.പിയെ പഴിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രാഹുൽ ഗാന്ധി രാജി വച്ച് 45 ദിവസം കഴിഞ്ഞിട്ടും പുതിയ പ്രസിഡന്റ് വരുന്ന ലക്ഷണമൊന്നും ഇല്ലെന്നും രചിത് ആരോപിച്ചു. ട്വിറ്ററിലെ അഭിപ്രായ പ്രകടനത്തിന് ശേഷം പാർട്ടി കോർഡിനേറ്റർ പദവി അദ്ദേഹം ഒഴിഞ്ഞു. പുതിയ പാർട്ടി അധ്യക്ഷനെ കുറിച്ച് ഊഹാപോഹങ്ങൾ മാത്രമാണ് പുറത്ത് വരുന്നത്.
അവസരവാദികളും അധികാര ദല്ലാളന്മാരുമാണ് അവസാന ചിരി ചിരിക്കുന്നത്. കുഴപ്പം അകത്തു തന്നെയാണെങ്കിൽ ബി.ജെ.പിയെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്ന് രചിത് പറഞ്ഞു.
Discussion about this post