Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

ലോര്‍ഡ്‌സില്‍ ഇന്ന് കലാശ പോരാട്ടം; ഇരുനായകന്മാര്‍ക്കും ഇത് നിര്‍ണായകം

by Brave India Desk
Jul 14, 2019, 09:38 am IST
in Sports
Share on FacebookTweetWhatsAppTelegram

ഒന്നരമാസവും 47 മത്സരങ്ങളും നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ന്യൂസീലന്‍ഡും ഇംഗ്ലണ്ടും കലാശക്കൊട്ടിന് നേര്‍ക്കുനേര്‍.

ഞായറാഴ്ച രാത്രിയോടെ പുതിയ ചാമ്പ്യന് ആരെന്നറിയാം. പന്ത്രണ്ടാമത് ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഞായറാഴ്ച, ക്രിക്കറ്റിന്റെ തറവാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറുമ്പോള് പ്രതീക്ഷ മുഴുവന് ഓയിൻ മോർഗനും ന്യൂസിലൻഡിന്‍റെ കപ്പിത്താൻ കെയ്ൻ വില്യംസണിലുമാണ്.

Stories you may like

‘വേൾഡ് കപ്പും കാണാം ദീപാവലിയും കൂടാം’; ആന്റണി ആൽബനീസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി; ഓസ്‌ട്രേലിയയിൽ തിളങ്ങി ഇന്ത്യൻ പ്രധാനമന്ത്രി

 മെസ്സിയുടെ അവസാന നൃത്തം ഗംഭീരം; അഭിനന്ദനവുമായി മോഹൻലാൽ

ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഇതുവരെ ലോകകിരീടം നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ആരുജയിച്ചാലും പുതിയൊരു ചാമ്പ്യന്‍ പിറക്കുമെന്നുറപ്പ്. ഓസ്ട്രേലിയ, ഇന്ത്യ, വെസ്റ്റിന്‍ഡീസ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കുപുറമേ മറ്റൊരു ചാമ്പ്യന്‍ ടീമുണ്ടാകും.

ക്രിക്കറ്റ് കളിയുടെ തുടക്കക്കാരായ ഇംഗ്ലണ്ടിന് ഇത് നാലാം ഫൈനലാണെങ്കില്‍ ന്യൂസീലന്‍ഡ് രണ്ടാം തവണയാണ് ഫൈനലിലെത്തുന്നത്. ഇംഗ്ലണ്ട് അവസാനമായി ഫൈനല്‍ കളിച്ചത് 1992-ല്‍. നിലവില്‍ റണ്ണറപ്പായ നൂസീലന്‍ഡ് 2015 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോല്‍ക്കുകയായിരുന്നു.

27 വര്‍ഷം മുന്‍പാണ് ഇംഗ്ലണ്ട് അവസാനമായി ലോകകപ്പ് ഫൈനല്‍ കളിച്ചത്. കുട്ടി ക്രിക്കറ്റിൽ കിരീടം നേടിയെങ്കിലും ഏകദിന ലോകകിരീടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. 2015 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് നടത്തിയ പരീക്ഷണമാണ് ഓയിൻ മോർഗന്‍റെ കയ്യിലുള്ള സന്തുലിത ടീം.

കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ കിവീസിന് അന്ന് ബ്രണ്ടൻ മക്കല്ലം എന്തായിരുന്നോ അതു തന്നെയാണ് ഇന്ന് വില്യംസൺ. ബാറ്റിംഗ് നിരയെ ചുമലിലേറ്റണം, ഒപ്പം ടീമിനെ നയിക്കണം. മോർഗന് പക്ഷേ അത്ര തലവേദനയില്ല. അത്ര ശക്തമാണ് ഇംഗ്ളീഷ് ബാറ്റിംഗ്. എന്നാൽ മൂന്ന് ഫൈനലിൽ തോറ്റെന്ന കറുത്ത ചരിത്രം ക്യാപ്റ്റൻ മോർഗനെ സമ്മർദ്ദത്തിലാക്കിയേക്കാം.

Tags: world cupindia vs newzealand
Share21TweetSendShare

Discussion about this post

Latest stories from this section

ധോണി ഭായ് അങ്ങയോടൊപ്പം ടീമിലുണ്ടായിരുന്നതിന്റെ ഓർമ്മകൾ ഞാനെന്നും ഹൃദയത്തിൽ സൂക്ഷിക്കും; ആറു വട്ടം ഐപിഎൽ കിരീടം നേടിയ ടീമിൻറെ ഭാഗമായതിന്റെ അഭിമാനത്തോടെ വിടപറയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് താരം

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

ചെന്നൈ സൂപ്പർ; അഞ്ചാം തവണയും ഐപിഎൽ കിരീടം; അവസാന പന്തിൽ ത്രില്ലിങ് ജയം; മഴ വില്ലനായതിൽ നിരാശയോടെ ടൈറ്റൻസ്

ഐപിഎൽ കിരീട പോരാട്ടം; ടൈറ്റാക്കി ടൈറ്റൻസ്; ചെന്നൈയുടെ വിജയലക്ഷ്യം 215

Next Post

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം;ചോദ്യം ചെയ്യല്‍ ഇല്ല, തെരച്ചില്‍ പോലും പേരിന് മാത്രം,ഒത്തു കളിച്ച് പോലീസും

Latest News

അർനോൾട്ടിനെ മറികടന്നു; ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇലോൺ മസ്‌ക്

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies