യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ ശിവരഞ്ജിത്തിനും നസീമിനും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്ന് പിഎസ് സി. കാസര്‍കോട് ബറ്റാലിയനില്‍ അപേക്ഷിച്ച പ്രതികള്‍ പരീക്ഷ എഴുതാന്‍ തിരുവനന്തപുരം ജില്ല ഓപ്ഷനായി നല്‍കിയിരുന്നു. പരീക്ഷാ സെന്ററുകള്‍ അനുവദിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് പിഎസ് സി ചെയര്മാന് അഡ്വ. എം കെ സക്കീര്‍ പറഞ്ഞു.
അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് ആറ്റിങ്ങല്‍ വഞ്ചിയൂരിലെ സ്കൂളിലാണ് പരീക്ഷ എഴുതിയത്. റാങ്ക് പട്ടികയില്‍ രണ്ടാമനായ എസ്എഫ്ഐ നേതാവ് പ്രണവ് ആറ്റിങ്ങല്‍ മാമം പബ്ലിക് സ്കൂളിലാണ് പരീക്ഷ എഴുതിയത്. കുത്തുകേസിലെ രണ്ടാം പ്രതി നസീം തൈക്കാട്ടെ ഗവര്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലാണ് പരീക്ഷ എഴുതിയത്. പരീക്ഷാ സെന്റുകളില്‍ നിന്നും പ്രതികള്‍ ഏതെങ്കിലും തരത്തില്‍ ക്രമക്കേട് നടത്തിയതിന്റെ ഒരു അറിയിപ്പും പിഎസ് സിക്ക് ലഭിച്ചിട്ടില്ലെന്നും ചെയര്മാന് പറഞ്ഞു.
പൊലീസ് കെഎപി നാലാം ബറ്റാലിയനിലേക്ക് ഇവരുള്‍പ്പെടെ 2989 പേരാണ് തിരുവനന്തപുരത്ത് പരീക്ഷ എഴുതിയത്.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കുത്തുകേസില്‍ പ്രതികളായതോടെ, ഇവരുടെ പേര് പട്ടികയില്‍ വന്നത് പിഎസ് സി പരിശോധിക്കും
Discussion about this post