എം.പിമാർ സ്വന്തം മണ്ഡലത്തിന്റെ വികസനത്തിന് വഴിയൊരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എം.പിമാർ സ്വന്തം മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മാനവിക വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ നടന്ന യോഗത്തിൽ ആണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.
ഗ്രാമീണ മേഖലകളിലും ആരോഗ്യമേഖലയിലും എം.പിമാർ ജാഗ്രത പുലർത്തി മാതൃകയാകണം. പാർലമെന്റ് പ്രതിനിധിയെക്കാൾ സാമൂഹിക പ്രശ്നങ്ങളെ സ്വന്തം ദൗത്യമായി കാണണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post