സോപോർ: ഉത്തരകശ്മീരിലെ ബരമുള്ള ജില്ലയിലെ സോപോറിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ ഭീകരനെ സൈന്യം കൊലപ്പെടുത്തി.
പ്രദേശത്ത് ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യവും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഭീകരർ സൈന്യത്തിന് നേർക്ക് ആക്രമണം നടത്തുകയായിരുന്നു. സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിലാണ് ഭീകരൻ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
സംഭവസ്ഥലത്ത് നിന്നും വൻ ആയുധശേഖരം പിടികൂടി.
Discussion about this post