കോഴിക്കോട്: കേരള ബാങ്ക് രൂപീകരിക്കാനുള്ള ശ്രമത്തിൽ മലപ്പുറം ജില്ല ബാങ്ക് പിന്മാറിയതോടെ സംസ്ഥാന സർക്കാരിന് തിരിച്ചടിയേറ്റു. കേരള ബാങ്ക് രൂപീകരണത്തിന് റിസർവ്വ് ബാങ്ക് അനുമതി കിട്ടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ച യോഗത്തിൽ നിന്ന് മലപ്പുറത്തെ ഭൂരിപക്ഷം സഹകാരികളും പിന്മാറിയതാണ് സർക്കാരിന് തിരിച്ചടിയായത്.
നാളെ വീണ്ടും നടക്കുന്ന മലപ്പുറം ജില്ലാ ബാങ്ക് ജനറൽ ബോഡിയിൽ ജില്ലാ കളക്ടറുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ കേരള ബാങ്ക് രൂപീകരണത്തില്‍ മറ്റ് 13 ജില്ലാ സഹകരണ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നെങ്കിലും മലപ്പുറം ജില്ലാ ബാങ്കില്‍ പ്രമേയം പരാജയപ്പെട്ടിരുന്നു. മലപ്പുറം ജില്ലാ ബാങ്ക് വിട്ടുനിന്നാലും കേരള ബാങ്ക് രൂപീകരണത്തിന് തടസ്സമുണ്ടാകില്ലെന്ന് സഹകരണ മന്ത്രിയുടെ കാര്യാലയം വ്യക്തമാക്കി.
Discussion about this post