ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ നാളെയാണ് വിശ്വാസവോട്ട് തേടേണ്ടത്. നിലവിലെ അവസ്ഥയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ടിനെ അതിജീവിക്കാനിടയില്ല. വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കാനാവില്ല എന്ന സുപ്രിം കോടതി വിധിയാണ് കുമാരസ്വാമി സര്‍ക്കാരിന് തിരിച്ചടിയായത്.
വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനെത്തില്ലെന്ന് രാജി സമര്‍പ്പിച്ച 15 വിമതര്‍ വ്യക്തമാക്കുന്നത്. നാളെ സഭയിലെത്താന്‍ വിമതര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന ്പിറകെ കോണ്‍ഗ്രസ് കേന്ദ്രങ്ങളും നിരാശയിലാണ്. സുപ്രിം കോടതി വിധിക്കെതിരെ പിസിസി അധ്യക്ഷന്‍ രംഗത്തെത്തിയത് ഇതേ തുടര്‍ന്നാണ്.
നിലവിലെ സാഹചര്യത്തില്‍ മുംബൈയിലുള്ള വിമതര്‍ വിട്ടുനിന്നാല്‍ സര്‍ക്കാരിനു ഭൂരിപക്ഷം തെളിയിക്കാനാവില്ല. പുതിയ വിപ്പ് നല്‍കാനുള്ള കക്ഷി നേതൃത്വങ്ങളുടെ അവസരം അടഞ്ഞതോടെ വിമത എംഎല്‍എമാര്‍ക്ക് മേല്‍ സമര്‍ദ്ദം ഇല്ല.
ം. മുഖ്യമന്ത്രി കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്. സ്പീക്കറെ ഉടന്‍ കാണുമെന്നാണ് സൂചന.
ഇതിനിടെ മറ്റൊരു കോണ്‍ഗ്രസ് വിമത എംഎല്‍എ രാമലിംഗ റെഡ്ഡി രാജി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാതിരുന്ന ഒരേയൊരു വിമതന് റെഡ്ഡി മാത്രമാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പാക്കാനാവില്ല.
രാജിവച്ച വിമതര്‍ 16 കോണ്‍ഗ്രസ്13, ദള്‍3 എന്നിങ്ങനെ 16 വിമത എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളത്.
നിലവില്‍ ബിജെപിയ്ക്ക് 107 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്. സ്വതന്ത്ര എംഎല്‍എ എന്‍ നാഗേഷും, കെപിജെപിയിലെ ഒരംഗവും ഉള്‍പ്പടെയാണ് ഇത്.ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയ്ക്ക് 105 അംഗങ്ങളുണ്ട്. ,
കോണ്‍-ദള്‍ സഖ്യത്തിന്റെ അംഗബലം 101 ആയി കുറഞ്ഞു.രാജികള്‍ അംഗീകരിച്ചാല്‍ നിയമസഭയിലെ അംഗബലം 208 ആകും
ഇതോടെ കേവല ഭൂരിപക്ഷത്തിനു വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി നേടും.
വിമതരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാലും, ഇവരെ അയോഗ്യരാക്കിയാലും നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലംപതിച്ചേക്കും. നേരത്തെ വിപ്പ് ലംഘിച്ചതിന് കോണ്‍ഗ്രസ് പരാതി നല്കിയ എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളിയേയും മഹേഷ് കുമത്തല്ലിയേയും അയോഗ്യരാക്കിയേക്കും. മറ്റുള്ളവരെ അയോഗ്യരാക്കാനുള്ള തീരുമാനം നടക്കില്ലെന്നാണ് വിവരം.
Discussion about this post