കിൻഷാസ: ആഫ്രിക്കയിൽ വീണ്ടും എബോള സ്ഥിരീകരിച്ചു. കോംഗോയിലാണ് ഇത്തവണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോംഗോയിലെ എബോള സാന്നിദ്ധ്യത്തെ തുടർന്ന് ലോകാരോഗ്യ സംഘടന രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കഴിഞ്ഞ എബോള ബാധയിൽ നിരവധി മരണങ്ങൾ നടന്ന രാജ്യമാണ് കോംഗോ. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിൽ എബോള സ്ഥിരീകരിക്കുകയായിരുന്നു. കോംഗോയുടെ അയൽരാജ്യങ്ങളായ ഉഗാണ്ട, സുഡാൻ, റുവാൻഡ എന്നിവിടങ്ങളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post