(നിലപാട്)-പി.ജി അഭിനേഷ്
ന്യൂജനറേഷന് പ്രണയത്തിന്റെ ശക്തമായ സ്വരം കേട്ട് ഞെട്ടി…തേനെ പാലേ എന്ന വിളിച്ച് വളര്‍ത്തിയ ഏകമകള്‍..പ്രണയത്തിന്റെ പേരില്‍..ഈശ്വരാ..എന്ത് പരീക്ഷണം.ചിലരെയെല്ലാം വിവരം അറിയിച്ചു…അവരും പയ്യനെ കുറിച്ച് അന്വേഷിച്ചു. ചില ഗുണ്ടാ ബന്ധങ്ങള്‍..അവിഹിത ഇടപാടുകള്‍…കേസുകള്‍..അങ്ങനെ നാട്ടില്‍ അറിയപ്പെടുന്ന ഒരുത്തനാണ്..നേരെ മകളെയും കൊണ്ട് ഒരു കൗണ്‍സിലറെ കണ്ടു…കൗണ്‍സിലറോട് അവള് പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടി..അവളിത്ര കാലം ജീവിച്ച വീട് തടവറയായിരുന്നത്രെ….പനി വന്ന് വീട്ടില്‍ കിടന്നപ്പോള്‍ സ്നേഹ വാക്ക് പറഞ്ഞത് അവന് മാത്രമാണത്രെ..അച്ഛന്റെ പെരുമാറ്റം കൂടി ശരിയല്ല എന്ന പറഞ്ഞപ്പോള്‍ എല്ലാം പൂര്‍ത്തിയായി…എന്നാലും മകളെ…നീ….ഇനിയൊന്നും ബാക്കിയില്ല..അവള്‍ക്ക് അച്ഛനെ വേണ്ട..അമ്മയെ വേണ്ട..വീട്ടുകാരെ വേണ്ട..മാസങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ട അവന് മതി…ഇനി ഞങ്ങള്‍ക്ക് അങ്ങനെ ഒരു മകളില്ല….
മകളെ പത്ത് ദിവസത്തിനകം കോടതിയില്‍ ഹാജരാക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എട്ടു പൊട്ടും തിരിയാത്ത, ലോകമെന്തെന്നറിയാത്ത, പക്വതയില്ലാത്ത മകളെ ആര്‍ക്കാണ് വിട്ടു കൊടുക്കുന്നത്. മകളെ പ്രണയിക്കുന്ന യുവാവിനെ കുറിച്ച് അവള്‍ക്ക് അറിയാവുന്നത്് വളരെ കുറിച്ച്. പയ്യന് ജോലിയില്ല..പിന്നീട് ഗള്‍ഫില്‍ പോകും, സ്നേഹമുള്ളവനാണ്,,വീട്ടുകാരെ ഫോണില്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്.
്..അവരൊക്കെ ഹാപ്പിയാണ് ഈ ബന്ധത്തില്‍..മതം മാറാനൊന്നും ഇതുവരെ പറഞ്ഞിട്ടില്ല…ഇങ്ങനെ പോകുന്നു അവളുടെ വിവരണങ്ങള്‍..
കിട്ടിയ അഡ്രസുമായി പയ്യന്റെ നാട്ടിലെത്തി അന്വേഷണം തുടങ്ങി…
കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍..പയ്യന് വയസ്സ് 28.മകളേക്കാള്‍ പത്ത് വയസ്സ് കൂടുതല്‍. വിദ്യാഭ്യാസം പത്താം ക്ലാസും ഗുസ്തിയും..പത്താം ക്ലാസ് തോല്‍വിയ്ക്ക് സര്‍ട്ടിഫിക്കറ്റുണ്ട്. ഗുസ്തിയ്ക്ക് തെളിവായി തൊട്ടടുത്ത പോലിസ് സ്റ്റേഷനില്‍ മൂന്ന് കേസുകളും..അതിലൊന്ന് ഒരു പെണ്‍കുട്ടിയ അപമാനിച്ചുവെന്ന കേസാണ്..ചില വിവാദ സംഘടനകളില്‍ അംഗത്വവും ഉണ്ട്…
പാവം മകള്‍..എട്ടും പൊട്ടും തിരിയാത്ത അവള് പ്രണയത്തിന്റെ പേരില്‍ ചെന്നുപെട്ടത് വലിയ കെണിയിലാണല്ലോ…? ഇതെല്ലാം അറിഞ്ഞാല്് പാവം ഞെട്ടും, ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കും. കരയും..അങ്ങനെയാവുമ്പോള്‍ അവളെ ചേര്‍ത്ത് പിടിക്കണം…സാരമില്ല മോളു നീ ചെറതല്ലേ അവിവേകം ആര്‍ക്കും പറ്റും…എന്ന് പറയണം..
വേഗം വീട്ടിലേക്ക് വച്ച് പിടിച്ചു. വലിയൊരു മുഖവുരയോടെ ആവശ്യത്തിന് സാന്ത്വനം നല്കി കാര്യങ്ങള്‍ പറഞ്ഞു. അവളാകെ തകരുമോ എന്ന പേടിയില്‍ മുഖത്തേക്ക് നോക്കിയിരുന്നു..മുഖത്ത് ഒരു മാറ്റവുമില്ല…പകരം ചെറിയ ഒരു പുച്ഛ ഭാവം..
‘അതെല്ലാം അവന് നേരത്തെ പറഞ്ഞിരുന്നു. എല്ലാം കള്ളക്കേസുകളാ..അവനങ്ങനെ ഒന്നും ചെയ്യില്ല…’ന്യൂജനറേഷന് പ്രണയത്തിന്റെ ശക്തമായ സ്വരം കേട്ട് ഞെട്ടി…
തേനെ പാലേ എന്ന വിളിച്ച് വളര്‍ത്തിയ ഏകമകള്‍..പ്രണയത്തിന്റെ പേരില്‍..ഈശ്വരാ..എന്ത് പരീക്ഷണം..
ചിലരെയെല്ലാം വിവരം അറിയിച്ചു…അവരും പയ്യനെ കുറിച്ച് അന്വേഷിച്ചു. ചില ഗുണ്ടാ ബന്ധങ്ങള്‍..അവിഹിത ഇടപാടുകള്‍…കേസുകള്‍..അങ്ങനെ നാട്ടില്‍ അറിയപ്പെടുന്ന ഒരുത്തനാണ്…
നേരെ മകളെയും കൊണ്ട് ഒരു കൗണ്‍സിലറെ കണ്ടു…കൗണ്‍സിലറോട് അവള് പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടി..അവളിത്ര കാലം ജീവിച്ച വീട് തടവറയായിരുന്നത്രെ….പനി വന്ന് വീട്ടില്‍ കിടന്നപ്പോള്‍ സ്നേഹ വാക്ക് പറഞ്ഞത് അവന് മാത്രമാണത്രെ..അച്ഛന്റെ പെരുമാറ്റം കൂടി ശരിയല്ല എന്ന പറഞ്ഞപ്പോള്‍ എല്ലാം പൂര്‍ത്തിയായി…എന്നാലും മകളെ…നീ….
ഇനിയൊന്നും ബാക്കിയില്ല..അവള്‍ക്ക് അച്ഛനെ വേണ്ട..അമ്മയെ വേണ്ട..വീട്ടുകാരെ വേണ്ട..മാസങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ട അവന് മതി…ഇനി ഞങ്ങള്‍ക്ക് അങ്ങനെ ഒരു മകളില്ല….
ഇത് ഒരു അച്ഛന്റെ വാക്കുകളാണ്..പ്രണയച്ചതിയില്‍ വീണുപോയ ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ കഥ..എന്നും വേദനിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരമ്മയുടെ അനുഭവം…
(ആ പെണ്‍കുട്ടി ഇന്ന് എവിടെയാണ് എന്ന് അവര്‍ക്കറിയില്ല.. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി അവനൊപ്പം പോയി..പിന്നെ മതം മാറി എന്നറിഞ്ഞു…തകര്‍ന്ന ഒരു കുടുംബം മരിച്ച് ജീവിക്കുന്നു)
ഈ കുറിപ്പ് ബാക്കിയാക്കുന്ന വികാരങ്ങള്‍ എന്തെന്നറിയില്ല…ഈ പിതാവിനൊപ്പം ഞാനും കോടതിയില്‍ പോയിരുന്നു. ജഡ്ജിയ്ക്ക് മുന്നില്‍ നിഷക്കരുണം ആ പെണ്‍കുട്ടി അച്ഛനും അമ്മയേയും തള്ളിപറയുമ്പോള്‍ ജഡ്ജി പോലും നിസ്സഹായാവസ്ഥയിലാണെന്ന് തോന്നി….വലിയ വിജയം നേടിയത് പോലെ മാസങ്ങള്‍ക്ക് മുന്‍പെ പരിചയപ്പെട്ട യുവാവിനൊപ്പം അവള് സന്തോഷത്തോടെ ഇറങ്ങി പോയപ്പോള്‍ ഒരു ചോദ്യം ബാക്കിയായി..എവിടെയാണ് സമൂഹത്തിന് പാളിപോകുന്നത്…എവിടെയാണ് ഇതിന് പരിഹാരം…ഒരച്ഛനും..അമ്മയുടേയും കണ്ണീരല്ല കോടതികളുടെ വരാന്തയില്‍ അടരുന്നത്…ദിനം പ്രതി നിരവധി ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളാണ് ഹൈക്കോടതിയ്ക്ക് മുന്നില്‍ ഇത്തരത്തില്‍ എത്തുന്നത്..
പേരും മുഖവും..മാറുന്നു..കഥയെല്ലാം ഒന്ന് തന്നെ..എല്ലാവുടെ കണ്ണീരിനും അതുവരെയുള്ള ജീവിതത്തിന്റെ ചൂട് മുഴുവനുണ്ട്..ഒരു പക്ഷേ ലോകം ദഹിക്കാന്‍ പോന്ന വേവ്…
കോടതി വരാന്തയില്‍ എല്ലാ ദിവസവും ഇത്തരത്തില്‍ നിരവധി അമ്മമാരെത്തുന്നുണ്ട്…സന്തോഷത്തോടെ, കണ്ണീരോടെ അണിയിച്ചൊരുക്കി ആശിര്‍വ്വാദത്തോടെ പടിയറക്കി വിടുന്ന മുഹൂര്‍ത്തം കുട്ടികള്‍ ജനിച്ച അന്ന് മുതല്‍ സ്വപ്നം കണ്ട് കണ്ണുകളില്‍ ഒരു വികാരവുമില്ല..നിസ്സഹായത മാത്രം..
അപ്പുറത്ത് ഹര്‍ജിക്കാരനായ യുവാവ് യുദ്ധം ജയിച്ച പോലെ പെണ്‍കുട്ടിയുമായി പടിയിറങ്ങുന്നത് ജീവിതകാലം മുഴുവന്‍ ഈ മാതാപിതാക്കളുടെ കണ്ണിലുണ്ടാകും..അപരിചിതമായി തോന്നിയ ഒരു കാര്യം പയ്യന്റെ കൂടെ വന്നവരെ കുറിച്ചാണ്..പയ്യന്റെ മാതാപിതാക്കള്‍ പോയിട്ട് ബന്ധുക്കള്‍ പോലും, അവന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിട്ടു കോടതിയിലെത്താറില്ല. (അതങ്ങനെയല്ല എന്നാണോ?) പിന്നെ കൂടെഎത്തുന്നത് സുഹൃത്തുക്കള്‍..പെണ്‍കുട്ടികളുടെ കൂടെയുള്ളവര്‍ എതിര്‍ത്താല്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയ ഗുണ്ടകള്‍….
മകളാണ്,,മറക്കരുത് എന്നോര്‍മ്മിപ്പിക്കാന്‍ ആയിരം പേരുണ്ട്…മാതാപിതാക്കളാണ് മകളെ അത് മറക്കരുത്..എന്ന് പറയാന്‍ ആരുമില്ല….
അടിക്കുറിപ്പ്-പ്രണയവിവാഹത്തിന് ഞാന്‍ എതിരല്ല.പക്ഷേ പ്ലസ് ടു കാലത്ത് പ്രണയിച്ച് മാസങ്ങള്‍ക്കുള്ളില്‍ ഒളിച്ചോടി വിവാഹം ചെയ്യുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ പേടിയാണ്….തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ആര്‍ക്കൊപ്പമാണ് ഇനിയുള്ള യാത്ര.. ലൗവ് ജിഹാദിന്റെയും, പ്രണായാന്ത്യത്തിലെ പടുമരണങ്ങളുടെയും കഥകള്‍ വായിക്കാന്‍ പേടിച്ച് വര്‍ത്തമാനപത്രങ്ങളില്‍ നിരന്തരം കാണാറുണ്ട്…ഇത്തരത്തില്‍ വിവാഹിരാകപ്പെട്ട പലരെയും കള്ളക്കടത്തിലും, വാണിഭത്തിനും ഉപയോഗിക്കുന്ന കഥകള്‍ ദൃശ്യമാധ്യമങ്ങള്‍ ഉറക്കെ പറയുന്നുമുണ്ട്…പേ പിടിച്ച വര്‍ഗ്ഗീയ ഭ്രാന്തുകളുടെ ലോകത്ത് എന്തായിരിക്കും അവളുടെ നാളേകള്‍..എല്ലാം നല്ലതാവട്ടെ എന്ന പ്രാര്ത്ഥിയ്ക്കുകയല്ലാതെ എന്ത് ചെയ്യാനാകും…
പി.ജി അഭിനേഷ്.തിരുവനന്തപുരം സ്വദേശി.എംബിഎ പൂര്‍ത്തിയാക്കിയ ശേഷം ബിസിനസ് ചെയ്യുന്നു. സാമൂഹ്യവിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന അഭിനേഷ് പൊതുപ്രവര്‍ത്തന രംഗത്തും സജീവമാണ്
(നിലപാടില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലെ അഭിപ്രായം ലേഖകന്റേത് മാത്രമാണ്.അത് ബ്രേവ് ഇന്ത്യ ന്യൂസിന്റെ നിലപാടല്ല.നിങ്ങള്‍ക്കും നിലപാടില്‍ ലേഖനം എഴുതാം..ഫേസ് ബുക്കിലൊ.. [email protected] എന്ന ഈ മെയിലിലോ യുണികോഡ് ഫോര്‍മാറ്റില്‍ ലേഖനം അയക്കുക)
Discussion about this post