വ്യാപം നിയമന കുംഭകോണം സിബിഐയ്ക്കു വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു. സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ കേസ് അന്വേഷിക്കണമെന്ന് കോടതി അറിയിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട. അതേസമയം സിബിഐ അന്വേഷണം നേരിടാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.ദുരൂഹ മരണമടക്കമുള്ള കേസുകള്‍ സിബിഐ അന്വേഷിക്കും.
കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോസ് സുപ്രീം കോടതിക്ക് വിട്ട് ഹൈക്കോടതി കൈകഴുകി എന്നാണ് വിമര്‍ശനം. കേസില്‍ ഹൈക്കോടതി ഇടപെടേണ്ട എന്നും സുപ്രീം കോടതി അറിയിച്ചു.
വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും മധ്യപ്രദേശ് ഗവര്‍ണര്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു. ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നോട്ടീസയച്ചത്. മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിന് അഴിമതിയില്‍ ബന്ധമുണ്ടെന്നും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ യാദവിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നുമുള്ള ആരോപണങ്ങളുടെ അചിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയിലേയ്ക്ക് അഞ്ചു പേരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തതായും ആരോപണമുണ്ടായിരുന്നു.
Discussion about this post