തോക്കുപിടിച്ച് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന് വിവാദത്തില്‍പ്പെട്ട ഉത്തരാഖണ്ഡ് എംഎല്‍എ പ്രണവ് സിങ് ‘ചാംപ്യ’നെബിജെപിയില് നിന്ന് 6 വര്‍ഷത്തേക്കു പുറത്താക്കി. പ്രണവ് സിങ്ങിനെ പുറത്താക്കിയതായി പാര്‍ട്ടി ദേശീയ വക്താവ് അനില്‍ ബലൂനിയാണ് അറിയിച്ചത്.
ജൂലൈ 10 ന് ഒരു ജനപ്രിയ ബോളിവുഡ് ഗാനത്തിന് തോക്കുപയോഗിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഉത്തരാഖണ്ഡിലെ ഖാൻപുർ എംഎൽഎയായിരുന്നു പ്രവീൺ സിങ് ചാമ്പ്യൻ. സംഭവം വിവാദമായതോടെ സംസ്ഥാന ബിജെപി നേതൃത്വം രൂക്ഷ വിർമശനമാണ് എംഎൽഎയ്ക്കെതിരെ ഉന്നയിച്ചത്. ഇത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ അജയ് ഭട്ട് വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ ദേശീയ നേതൃത്വം റിപ്പോർട്ട് തേടിയിരുന്നു. ഉചിതമായ നടപടിയെടുക്കാനും നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് തുടക്കത്തിൽ മൂന്നു മാസത്തേക്ക് പ്രവീണിനെ സസ്പെൻഡ് ചെയ്തു. പിന്നീട് നടപടി ദീർഘിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.കൂടാതെ എംഎൽഎയ്ക്ക് പാർട്ടി നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ പ്രവീൺ ചാംപ്യൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടിയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു
Discussion about this post