തിരുവനന്തപുരം: ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് അവധി.
കേരളത്തിൽ പ്രകൃതിക്ഷോഭ സാദ്ധ്യതയുള്ളതിനാൽ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവർ എന്ന് ജിഎസ്ഐ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതാത് വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശത്തിൽ പറയുന്നു.
Discussion about this post