അസാമിലെ എം.പിമാരും, കേന്ദ്രമന്ത്രി രാമേശ്വർ തെളിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അസാം പ്രളയത്തിൽ നിന്ന് അതിജീവിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണമെന്ന കാര്യത്തിൽ ചർച്ച നടന്നു.
സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും 37 ഓളം പേർ മരിച്ചിരുന്നു. അസാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മരിച്ചവരുടെ വിവരം പുറത്ത് വിട്ടത്.
28 ജില്ലകളിലായി 4128 ഗ്രാമങ്ങളെ പ്രത്യക്ഷത്തിൽ പ്രളയം ബാധിച്ചിട്ടുണ്ട്. 53,52,107 പ്രളയ ബാധിതർ സംസ്ഥാനത്തുണ്ടെന്ന്് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Discussion about this post