ഓഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് പൊതുജനങ്ങളിൽ നിന്നും വിലപ്പെട്ട നിർദ്ദേശങ്ങൾ തേടി പ്രധാനമന്ത്രി. നമോ ആപ്പിൽ പ്രത്യേകം നൽകിയിട്ടുളള ഫോറത്തിൽ പൊതുജനങ്ങൾ വിവരങ്ങളും നിർദ്ദേശങ്ങളും നൽകണമെന്ന് മോദി ട്വീറ്റ് ചെയ്തു.
ഓഗസ്റ്റ് 15 ലെ പ്രസംഗത്തിനായി നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ചെങ്കോട്ടയുടെ കവാടത്തിൽ നിന്ന് 130 കോടി ഇന്ത്യക്കാർ നിങ്ങളുടെ ചിന്തകൾ കേൾക്കട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
രാവിലെ 11.15 നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മികച്ച പ്രതികരണമാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. പോസ്റ്റ് ചെയ്ത് രണ്ടു മണിക്കൂറിൽ 850 ഓളം നിർദ്ദേശമാണ് നമോ ആപ്പിലൂടെ ലഭിച്ചത്.
നിർബന്ധിത ബഹുജന വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത, എല്ലാ പൗരന്മാർക്കും ശുദ്ധമായ കുടിവെളളം, സായുധ സേന ശക്തിപ്പെടുത്തുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
Discussion about this post