ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകൾ നിർത്തലാക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യൻ റെയിൽവെ. ട്രെയിനുകൾ നിർത്തലാക്കുമെന്ന തീരുമാനം എടുത്തിട്ടില്ലെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കി.
ട്രെയിനുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുകയോ ഇവയെ മെയിലുകളോ എക്സ്പ്രസ് ട്രെയിനുകളോ ആക്കി മാറ്റുകയോ ചെയ്യുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.പാവങ്ങളുടെ എ.സി ട്രെയിനെന്നറിയപ്പെടുന്ന് ഗരീബ് രഥ് എക്സ്പ്രസ് നിർത്തലാക്കില്ലെന്ന് കേന്ദ്രം അറിയിച്ചു.26 ഗരീബ് രഥ് ട്രെയിനുകളാണ് നിലവിൽ രാജ്യത്ത് സർവ്വീസ് നടത്തുന്നത്.
Discussion about this post