തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. ആലപ്പുഴയിൽ രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്നു.
അതേസമയം കേരളത്തില്‍ ഈ മാസം 24 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചു.
ജൂലൈ 20 ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും, ജൂലൈ 21 ന് കോട്ടയം, എറണാകുളം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജൂലൈ 22ന് ഇടുക്കി,കാസര്‍ഗോഡ് ജില്ലകളിലും, ജൂലൈ 23ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളിലും ജൂലൈ 24 ന് കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ജൂലൈ 20 ന് കാസര്‍ഗോഡ് , ജൂലൈ 21 ന് ഇടുക്കി, കാസര്‍ഗോഡ് എന്നി ജില്ലകളിലും, ജൂലൈ 22 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മുൻ കരുതൽ എന്ന നിലയിൽ വിവിധ ജില്ലകളിൽ കണ്ട്രോൾ റൂമുകൾ തുറന്നതായി റവന്യു അധികൃതർ അറിയിച്ചു.
https://www.facebook.com/KeralaStateDisasterManagementAuthorityksdma/posts/2298010646959636
Discussion about this post