ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ജൂലൈ 13നു നടത്താനിരിക്കുന്ന ഇഫ്താര്‍ വിരുന്ന് എന്‍.ഡി.എ വിരുദ്ധ പാര്‍ട്ടികളുടെ സംഗമവേദിയാകും. വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന വിരുന്നില്‍ സമാജ്വാദി പാര്‍ട്ടി നേതാക്കള്‍, ആര്.ജെ.ഡി, എന്‍.സി.പി, നാഷണല്‍ കോണ്‍ഫറന്‍സ്, എ.എം.ഐ.എം, എ.ഐ.യു.ഡി.എഫ്, ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ നേതാക്കളും ഇടതു കക്ഷികളും പങ്കെടുക്കും.
മമത ബാനര്‍ജി നേതൃത്വം വഹിക്കുന്ന ത്രിണമൂല്‍ കോണ്‍ഗ്രസിനു വിരുന്നില്‍ ക്ഷണം ലഭിച്ചിട്ടുണ്ട്.എന്നാല്‍ ബി.ജെ.ഡി,എ.ഐ.എ.ഡി.എം.കെ,ടി.ആര്.എസ് എന്നീ പാര്‍ട്ടികള്‍ക്ക് ക്ഷണിച്ചിട്ടില്ല.
വ്യാപം അഴിമതി, ലളിത് മോദി വിവാദം എന്നിവയുടെ പശ്ചാത്തലത്തില്‍ ബിജെപി സര്‍ക്കാര്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത്.
വിരുന്നില്‍ എസ്.പി നേതാവ് മുലായം സിങ് യാദവ് ബി.എസ്.പി നേതാവ് മായാവതി, സി.പിഐഎം നേതാവ് സീതാറാം യച്ചൂരി, ജെ.ഡി.എസ് നേതാവ എച്ച്.ഡി ദേവ ഗൗഡ ഐ.യു.എം.എല്‍ നേതാവ് ഇ.അഹമ്മദ്, ഡി.എം.കെ നേതാവ് കനിമൊഴി, റ്റി.എം.സി നേതാവ് സുദീപ് ബന്ധോപാധ്യായ് എന്നിവര്‍ വിരുന്നില്‍ പങ്കെടുക്കും.
Discussion about this post