ഈമാസം ആദ്യം ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന് കപ്പലിലും മലയാളികള്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍.
വിലക്ക് മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയതിനാണ് ഈമാസം നാലിന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍വച്ച് ഇറാന് കപ്പലായ ഗ്രേസ് വണ്‍ ബ്രിട്ടീഷ് നാവികസേന പിടികൂടിയത്. ഇതിന് പ്രതികാരമായാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കപ്പല്‍ ഇറാന് പിടിച്ചെടുത്തത്. മുപ്പത് ദിവസത്തിനകം വിട്ടയക്കുമെന്ന് തടവിലുള്ള കെ.കെ.അജ്മല്‍ ബന്ധുക്കളെ അറിയിച്ചു
Discussion about this post