ആലപ്പുഴ: അധ്യാപക നിയമനത്തില്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാതെ യുഡിഎഫ് സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്‍ ട്രസ്റ്റ് കോളജുകളില്‍ അധ്യാപകരെ നിയമിക്കാനുള്ള അനുമതി നല്‍കാമെന്നു വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ പിന്നീടിറക്കിയ ഉത്തരവിലൂടെ സമുദായത്തെവഞ്ചിക്കുകയാണ് ചെയ്തതത്.
.പുതിയ ഉത്തരവ് അനുസരിച്ച് അധ്യാപകരെ നിയമിക്കില്ലെന്ന് സര്‍ക്കാരിനെ രേഖാമൂലം അറിയിക്കും. കോളജുകളില്‍ 260 ഒഴിവുകളുണ്ട്. സ്ഥിര നിയമനത്തിന് അനുമതി നല്‍കാമെന്നായിരുന്നു ഉറപ്പ്. ഉത്തരവു പ്രകാരം 91 അധ്യാപകരെ മാത്രമേ നിയമിക്കാന്‍ സാധിക്കൂ. 31 ഗസ്റ്റ് അധ്യാപകരെ നിയമിക്കാമെന്നും പറയുന്നു. ഗസ്റ്റ് നിയമനത്തിന് ആരുടെയും അനുമതി വേണ്ട. മറ്റു സമുദായങ്ങളിലെ കോളജുകളില്‍ അവര്‍ ആവശ്യപ്പെട്ട നിയമനമെല്ലാം നല്കിയ സര്‍ക്കാര്‍ ഈഴവ സമുദായത്തോടു വിവേചനപരമായാണ് പെരുമാറിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു താനും യോഗം ഭാരവാഹികളും എ.കെ.ജി സെന്റര്‍ ഉള്‍പ്പെടെ പല സ്ഥലത്തും കയറിയിറങ്ങി. എന്നിട്ടും കുടിപള്ളിക്കൂടം പോലും അനുവദിച്ചില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Discussion about this post