പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ബസ് സര്‍വ്വിസുകള്‍ ഉള്‍പ്പടെയുള്ള വാഹന സൗകര്യം മുടങ്ങി.
പാഠപുസ്തക വിതരണം മുടങ്ങിയതിനെതിരെ വിദ്യാര്‍ഥികളും യുവജന സംഘടനാ പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഇടത് മുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതത്. വൈകീട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് പത്രം, പാല്, ആശുപത്രി, വാഹനം, തീര്‍ഥാടന പദയാത്രകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post