തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍ നെറ്റിലൂടെ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് സംസ്ഥാനത്ത് ഇന്നലെ അടച്ചിട്ട തീയേറ്ററുകള്‍ ഇന്നും അടച്ചിടും.
മൊഴിമാറ്റ ചിത്രം ‘ബാഹുബലി’ വൈഡ് റിലീസിംഗ് നടത്താന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും തീരുമാനിച്ചതിനെതിരേയാണു 350 ഓളം എ ക്ലാസ് തിയറ്ററുകള്‍ വെള്ളിയാഴ്ചയും അടച്ചിടുന്നത്.
എ ക്ലാസ് തീയറ്ററുകള്‍ സമരം പ്രഖ്യാപിച്ചതോടെ നഗരങ്ങളിലെ മള്‍ട്ടിപ്ലക്സുകളിലും എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ അംഗമല്ലാത്ത ചില എ ക്ലാസ് തീയറ്ററുകളിലും മാത്രമേ വെള്ളിയാഴ്ച റിലീസുകള്‍ നടക്കൂ എന്നുറപ്പായി.
.സംസ്ഥാനത്തെ 350 തീയേറ്ററുകളാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു. ചെറുകിട തീയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Discussion about this post