തിരുവനന്തപുരം: തലയോട്ടിക്കുള്ളിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് ഇന്ന് ശസ്ത്രക്രിയ നടത്തും.
ന്യൂറോ സർജറി വിഭാഗത്തിലാണ് ശസ്ത്രക്രിയ. കാലുകൾക്ക് ബലക്കുറവ് അനിഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ രോഗം കണ്ടെത്തി ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു
Discussion about this post