കുട്ടികളോടുളള പ്രധാനമന്ത്രിയുടെ അടുപ്പം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കുട്ടികളുമായി സംവദിക്കുകയും അവരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്്.എന്നാൽ അദ്ദേഹത്തെ കാണാൻ പാർലമെന്റിൽ ഇന്ന് ഒരു കുഞ്ഞ് അതിഥി എത്തി.
പാർലമെന്റിലെ തിരക്കിനിടയിൽ പ്രധാനമന്ത്രി ആ കുഞ്ഞിനൊപ്പം കളിക്കാൻ സമയം കണ്ടെത്തി. പ്രധാനമന്ത്രി കുഞ്ഞുമായി കളിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പാർലമെന്റിലെത്തിയ യുവ സന്ദർശകനാണ് പ്രധാനമന്ത്രിയുടെ കൗതുകകരമായ ചിത്രങ്ങൾ എടുത്തത്. ഈ ചിത്രങ്ങൾ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ്് ചെയ്തു. ഉടൻ തന്നെ ചിത്രങ്ങൾ വൈറലാവുകയായിരുന്നു. ഇതാ വളരെ പ്രത്യേകതയുളള സുഹൃത്ത് ഇന്ന് എന്നെ കാണാൻ പാർലമെന്റിൽ എത്തി എന്ന അടിക്കുറിപ്പോടെ ആണ് പ്രധാനമന്ത്രി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
അദ്ദേഹം സന്തോഷത്തോടെ കുഞ്ഞുമായി കളിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഇൻസ്റ്റയിൽ ഉളളത്. പ്രധാനമന്ത്രിയുടെ കൈകളിൽ ഇരുന്ന് കളിക്കുന്നതിനിടയിൽ ശിശുവിന്റെ സുന്ദരമായ മുഖത്ത് ചിരി വിടർന്നു. അവന്റെ മുഖം മേശപ്പുറത്ത് ഇരിക്കുന്ന രണ്ട് ചോക്ലേറ്റുകളിലേക്കാണെന്നതും ശ്രദ്ധേയം.ഫോട്ടോ പോസ്റ്റ് ചെയ്ത് 30 മിനിറ്റിനുളളിൽ അഞ്ച് ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു.
Discussion about this post