പാർലമെന്റിൽ നരേന്ദ്ര മോദിയുടെ മടിയിലിരുന്ന് കളിക്കുന്ന വിശിഷ്ടാതിഥി ആരാണെന്ന അന്വേഷണത്തിന് ഉത്തരം തന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ കൈയിൽ ഇരുന്ന കളിക്കുന്ന കുട്ടിയുടെ രണ്ട് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്നെ കാണാനെത്തിയ വിശിഷ്ടാതിഥി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇട്ടത്.
കുഞ്ഞ് ആരാണെന്നോ ആരോടൊപ്പം വന്നുവെന്നോ ആദ്യ പോസ്റ്റിൽ പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ അതറിയാൻ കാത്തിരുന്നവർക്ക് മുന്നിലേക്ക് മണിക്കൂറുകൾക്കകം അടുത്ത പോസ്റ്റ് എത്തി. മുതിർന്ന ബി.ജെ.പി നേതാവും എം.പിയുമായ സത്യനാരായൻ ജാട്ടിയുടെ പേരക്കുട്ടിയാണ് പ്രധാനമന്ത്രിയുടെ മടിയിൽ ഇരുന്നു കളിക്കുന്ന കുസൃതിക്കാരൻ.
Discussion about this post