ബംഗളുരു:കെസ്ആര്‍ടിസി ആരാധകരുടെ ഒത്തുചേരലില്‍ സോഷ്യല്‍ മീഡിയയില്‍ ജന്മമെടുത്ത ‘ആനവണ്ടി’ മൊബൈല്‍ ആപ്ലിക്കേഷന്‍ ജനപ്രീതിയാര്‍ജിച്ച് യാത്ര തുടരുന്നു. കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തി കൂടുതല്‍ ജനകീയ രൂപത്തില്‍ ആപ് എത്തിയതോടെ യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിസയിരുത്തല്‍. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമങ്ങളിലെക്കു പോലുമുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളുടെ വിവരങ്ങളും ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പാണ് കെഎസ്ആര്‍ടിസി കൂട്ടായ്മയായ കെഎസ്ആര്‍ടിസി ബ്ളോഗിന്റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ‘ആനവണ്ടി’ ആപ്പ് പുറത്തിറക്കിയത്. ഇതിലൂടെ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബസ്സമയവും ടിക്കറ്റ് നിരക്കടക്കവുമുള്ള വിവരങ്ങളും ലഭ്യമാക്കി. ആദ്യ ഘട്ടത്തില്‍ ബെംഗളുരു സര്‍വ്വീസുകളുടെ നിരക്കു വിവരങ്ങള്‍ മാത്രമായിരുന്നു ആപ്പില്‍ ലഭിച്ചിരുന്നത്. പിന്നീട് കേരളത്തിലെ ഓരോ ഡിപ്പോകളിലെയും സമയവും നമ്പറും ഇതില്‍ കൂട്ടിച്ചേര്‍ത്തു.ഇതുകൂടാതെ ബ്ലോഗ് അംഗങ്ങള്‍ വളരെ നാള് കേരളം മുഴുവന്‍ യാത്ര ചെയ്ത് ഓരോ ബസിന്റെയും ചിത്രങ്ങളും ആപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിനോടകം തന്നെ മുപ്പതിനായിരത്തോളം പേര് ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കുന്നുണ്ട്.
ദൂരയാത്രകള്‍ക്കായി കെഎസ്ആര്‍ടിസി ബസ്സുകളെ ആശ്രയിക്കുന്നവര്‍ക്ക് സമയക്രമവും നിരക്കുകളും കൃത്യമായി അറിയാന്‍ സാധിക്കുന്ന ഈ ആപ്പ് ഏറെ പ്രയോജനകരമാണ്.
Discussion about this post