തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും മലയാളിത്തിളക്കം. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ സ്ഥാനം പിടിച്ചു.
വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. രണ്ടാം ടെസ്റ്റ് ജൂലൈ 31ന് തുടങ്ങും. മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് 7 മുതലാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വെള്ളിയാഴ്ച വെസ്റ്റിൻഡീസിലേക്ക് തിരിക്കും.
നവദീപ് സൈനി സീനിയർ ടീമിൽ ഇടം നേടിയതിനാലാണ് സന്ദീപ് എ ടീമിലെത്തിയത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് സന്ദീപ്.
Discussion about this post