ഡല്‍ഹി: കര്‍ണാടകയില്‍ താല്‍ക്കാലികമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് ഗവര്‍ണര്‍ വാജുഭായ് വാല ശുപാര്‍ശ നല്‍കും എന്ന് റിപ്പോര്‍ട്ടുകള്‍.എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു രണ്ടു ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ബിജെപി തീരുമാനമെടുത്തിട്ടില്ല. കേന്ദ്രനേതൃത്വം തീരുമാനം എടുക്കാത്ത പക്ഷം സംസ്ഥആനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ രൂപീകരിക്കുന്ന കാത്തില് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം കാക്കുകയാണെന്നാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യുരപ്പ പറയുന്നത്. അതേസമയം ഭൂരിപക്ഷം ഉറപ്പാക്കാനാവുമോയെന്ന കാര്യത്തില്‍ വ്യക്തതയ്ക്കായാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം കാക്കുന്നതെന്നാണ് സൂചനകള്‍.
വിശ്വാസ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന 15 എംഎല്‍എമാരെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസും ദളും സ്പീക്കര്‍ക്കു കത്തു നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം എംഎല്‍എമാരുടെ രാജിക്കത്തും സ്പീക്കറുടെ പരിഗണയിലുണ്ട്. ഇക്കാര്യങ്ങളില്‍ സ്പീക്കറുടെ തീരുമാനം വരുന്നതു വരെ കാക്കാനാണ് ബിജെപിയുടെ തീരുമാനമെന്നാണ് നിഗമനം. ധൃതിപിടിച്ച് സര്‍ക്കാര്‍ രൂപീകരിച്ച് ഭുരിപക്ഷം തെളിയിക്കാനാവാത്ത അവസ്ഥ ഒഴിവാക്കാനാണ് ശ്രമം. രാജിക്കത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നില്ലെന്ന എംഎല്‍എമാരുടെ ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലുമുണ്ട്.
വിമത എംഎല്‍എമാരെ അയോഗ്യനാക്കാന്‍ കത്തു നല്‍കിയിട്ടുണ്ടെങ്കിലും അനുനയ നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post