രഞ്ജി ട്രോഫിക്കുള്ള ടീമുകളിലേക്ക് സെലക്ഷന് നല്‍കാമെന്നു വാഗ്ദാനം നല്കി കളിക്കാരില്‍ നിന്നും കൈകൂലി വാങ്ങിയ അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍.
അണ്ടര്‍ 16, അണ്ടര്‍ 16 ടീമുകളില്‍ ഇടം നേടിത്തരാമെന്നു വാഗ്ദാനം നല്‍കിയാണ് ഇയാള്‍ കളിക്കാരില്‍ നിന്ന് പണം വാങ്ങിയിരുന്നത്. എന്നാല്‍ പണം നല്‍കിയിട്ടും സെലക്ഷന് ലഭിക്കാതെ വന്നത്തോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് കളിക്കാര്‍ ബി സി സി ഐയെ സമീപിക്കുകയായിരുന്നു. ബി സി സി ഐ ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
ബി സി സി ഐ നല്കിയ പരാതിയെ തുടര്‍ന്ന് ഡല്‍ഹി ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ പി സി 420, 467, 468, 471, 120 ബി എന്നി വകുപ്പുകള്‍ ചുമത്തി ഡല്‍ഹി ക്രൈം ബ്രാഞ്ച് ഇയാള്‍ക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു.
Discussion about this post