ബൂക്കനക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന 76-കാരനായ യെദ്യൂരപ്പ നാലാംതവണയാണ് കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. ഇത്തവണ വീണ്ടും സംഖ്യാശാസ്ത്രപ്രകാരം പേരില്‍ മാറ്റം വരുത്തി.
2007-ല്‍ സത്യപ്രതിജ്ഞാ വേളയില്‍ ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം yeddyurappa എന്നാക്കിയിരുന്നു. ഇപ്പോള്‍ yediyurappa എന്നാക്കി മാറ്റി.അദ്ദേഹത്തിന്റെ വിധാൻ സൗധയിലെ ഓഫീസ്മുറിയുടെ നെയിം ബോർഡും, ട്വിറ്റർ ഹാൻഡിലിന്റെ ഡിസ്പ്ളേ നെയിമും ഒക്കെ ഈ പുതിയ സ്പെല്ലിങ്ങിലേക്ക് മാറ്റിക്കഴിഞ്ഞു.
2018 മേയ് 17-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ട് ദിവസത്തിനകം രാജിവെച്ചു. 1983 മുതല്‍ ശിവമോഗയിലെ ശിക്കാരിപുരയില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ച ലിംഗായത്ത് സമുദായ നേതാവുകൂടിയായ യെദ്യൂരപ്പ ആര്.എസ്.എസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്
Discussion about this post